Kerala

തിരഞ്ഞെടുപ്പിലെ തോൽവി; സംസ്ഥാന സർക്കാരിനെതിരെ സിപിഐഎം അണികള്‍, നവമാധ്യമങ്ങളില്‍ രൂക്ഷവിമര്‍ശനം

തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രിക്കും സർക്കാരിനും പാർട്ടി നേതാക്കൾക്കുമെതിരെ പാർട്ടി അണികളുടെ വിമർശനം. നവമാധ്യമങ്ങളിലൂടെയാണ് പാർട്ടിക്കെതിരെ രൂക്ഷ വിമർശനം ഉയർത്തുന്നത്. പാർട്ടി ജനങ്ങളിൽ നിന്നകന്നുവെന്നും ഏതെങ്കിലും ഒരു നേതാവിന് വേണ്ടി പാർട്ടിയെ ബലി കൊടുക്കുകയാണെന്നുമാണ് നവമാധ്യമങ്ങളിലൂടെ പാർട്ടിക്കെതിരെ പ്രവർത്തകർ വിമർശനം ഉന്നയിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മും ഇടതുപക്ഷവും പരാജയപ്പെട്ടതിന്റെ ഔദ്യോഗിക വിശദീകരണങ്ങൾ പലതായിരിക്കാം. പക്ഷേ പാർട്ടി അണികളും അനുഭാവികളും വിമർശനത്തിൻ്റെ ചൂണ്ടുവിരൽ ഓങ്ങുന്നത് പാർട്ടിക്ക് നേരെ തന്നെയാണ്.

പത്ത് വർഷം തുടർച്ചയായി സംസ്ഥാന ഭരണം നടത്തുന്ന ഇടത് സർക്കാരും മുഖ്യമന്ത്രിയും തോൽവിയുടെ ധാർമിക ഉത്തരവാദികളാണെന്ന് പാർട്ടി അണികൾ കരുതുന്നു. ഭരണത്തോടുള്ള പ്രതിഷേധവും തോൽവിക്ക് പിന്നാലെ നവമാധ്യമങ്ങളിൽ പ്രകടമാണ്. പാർട്ടി മെമ്പർമാർ മുതൽ അനുഭാവികൾ വരെയുള്ള താഴെത്തട്ടിലെ പ്രവർത്തകർക്കിടയിൽ മുതിർന്ന നേതാക്കളോട് ശക്തമായ അമർഷമുണ്ട്. സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ പതിനായിരത്തിനടുത്ത് വോട്ടിൻ്റെ ഭൂരിപക്ഷമാണ് യുഡിഎഫ് നേടിയത്. മണ്ഡലത്തിൽ സിപിഐഎമ്മിന് പ്രതിപക്ഷമില്ലാത്ത ആന്തൂർ മുൻസിപ്പാലിറ്റിയിലും മലപ്പട്ടം പഞ്ചായത്തിലും ഉൾപ്പെടെ പ്രതിഷേധ വോട്ടുകൾ വ്യാപകമാണ്
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top