പാലക്കാട്: പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ പി വി അന്‍വറിന്റെ പാര്‍ട്ടിയെ പ്രതിനിധീകരിച്ച് മത്സരിച്ച മിന്‍ഹാജ് സിപിഐഎമ്മില്‍ ചേര്‍ന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സംസ്ഥാനത്തെ നാല് കോര്‍ഡിനേറ്റര്‍മാരില്‍ ഒരാളാണ് മിന്‍ഹാജ്.

തമിഴ്‌നാട്ടിലെ പ്രധാന രാഷ്ട്രീയകക്ഷിയായതുകൊണ്ടാണ് അന്‍വറിനൊപ്പം ഡിഎംകെയില്‍ ചേര്‍ന്നത്. ഉപതിരഞ്ഞെടുപ്പിന് ശേഷം ഡിഎംകെ സഹകരിക്കില്ലെന്ന് മനസ്സിലായി.
പിന്നീട് തൃണമൂലിലേക്ക് മാറി. എന്നാല്‍ തൃണമൂല്‍ എന്‍ഡിഎയില്‍ ചേരുമെന്ന ഭയമുണ്ട്. അതിനാലാണ് രാജിയെന്ന് മിന്‍ഹാജ് പ്രതികരിച്ചു.

