പത്തനംതിട്ട: സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് ഇക്കുറിയും പരിഗണിക്കപ്പെടാതിരുന്നതോടെ അതൃപ്തി പരസ്യമാക്കിയ സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം എ പത്മകുമാറിനെ പാർട്ടിയിലെത്തിക്കാൻ ബിജെപിയും കോൺഗ്രസും. പത്മകുമാർ വന്നാൽ സ്വീകരിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ നേതൃത്വം വ്യക്തമാക്കി.

മറ്റു കാര്യങ്ങൾ പാർട്ടി സംഘടനാ തലത്തിൽ തീരുമാനിക്കുമെന്ന് ബിജെപി പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡൻറ് ആയിരൂർ പ്രദീപ് പറഞ്ഞു. എ പത്മകുമാർ പാർട്ടി വിട്ടുവന്നാൽ സ്വീകരിക്കുന്നതിൽ തടസ്സമില്ലെന്ന് കോൺഗ്രസും വ്യക്തമാക്കി. അത്തരത്തിൽ ഒട്ടേറെ ആളുകൾ പാർട്ടിയിലേക്ക് വരുന്നുണ്ടെന്ന് ഡിസിസി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു.

