തിരുവനന്തപുരം: സിപിഐഎമ്മില്‍ കടുത്ത പ്രതിസന്ധിയെന്ന് സിപിഐ വിലയിരുത്തല്‍.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളും സിപിഐഎമ്മിനെ പ്രതിസന്ധിയിലാക്കി എന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ വിലയിരുത്തല്‍. തിരുവനന്തപുരത്ത് വെച്ച് നടന്ന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് വിലയിരുത്തല്‍.
എന്നാല്‍ പി വി അന്‍വറിന്റെ പരാതിയില്‍ പാര്‍ട്ടിയുടെ പ്രത്യേക പരിശോധന വേണ്ടെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. പരാതിയില്‍ സര്‍ക്കാര്‍ അന്വേഷിക്കട്ടെയെന്നും അന്‍വര്‍ നല്‍കിയ പരാതിയില്‍ പി ശശിക്കെതിരെ ആരോപണമില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പറയുന്ന കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ നടപടി എടുക്കാനാവില്ലെന്നും പരാതി ലഭിച്ചാല്‍ പാര്‍ട്ടി അക്കാര്യം പരിശോധിക്കുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.