കണ്ണൂര്‍: സിപിഐ മാടായി ബ്രാഞ്ച് സെക്രട്ടറിയെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. എന്‍ പ്രസന്നയെയാണ് സിപിഐ പുറത്താക്കിയത്. പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി പത്രിക സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. മാടായി പഞ്ചായത്ത് ആറാം വാര്‍ഡിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.
പാര്‍ട്ടി ധാരണയ്ക്കും മുന്നണി മര്യാദക്കും നിരക്കാത്ത നടപടിയാണ് പ്രസന്നയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്നും ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ അംഗത്വം അടക്കം എല്ലാ സ്ഥാനത്ത് നിന്നും പുറത്താക്കിയതെന്ന് സിപിഐ മാടായി ലോക്കല്‍ സെക്രട്ടറി അറിയിച്ചു.