Kerala

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്

രാജ്യത്ത് കൊവിഡ് കേസുകളിൽ നേരിയ വർദ്ധനവ്. രാജ്യത്ത് ഇതുവരെ 7154 ആക്റ്റീവ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് മൂന്ന് കോവിഡ് മരണങ്ങൾ സ്ഥിരീകരിച്ചു.

രാജ്യത്ത് 24 മണിക്കൂറിനിടയിൽ 33 കേസുകളുടെ വർദ്ധനവ്. കേരളത്തിൽ ആക്റ്റീവ് കേസുകൾ ഇന്നലത്തേതിനെ അപേക്ഷിച്ച് ഇന്ന് കുറവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ രണ്ടു മരണവും മധ്യപ്രദേശിൽ ഒരു മരണവും ആണ് റിപ്പോർട്ട് ചെയ്തത്. കേരളത്തിൽ 2165 ആക്റ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്‌തു.

അതേസമയം കൊവിഡ് കേസുകൾ ഉയരവെ, കേരളത്തിൽ ജാഗ്രതാ നിർദേശവുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് രംഗത്തെത്തി. പ്രായമായവരിലും മറ്റ് അനുബന്ധ രോഗമുള്ളവരിലും കൊവിഡ് ഗുരുതരമാകുന്നു എന്നതിനാൽ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. പൊതുയിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. കൊവിഡ് വകഭേദം അറിയാനുള്ള ജിനോമിക് സീക്വൻസിങ് നടത്തി വരികയാണെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top