India

പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ചുണ്ടിൽ തൊടുന്നതും ഒരുമിച്ച് ഉറങ്ങുന്നതും പോക്സോ പരിധിയിൽ വരില്ല:ഡൽഹി ഹൈക്കോടതി

ന്യൂഡൽഹി: ലൈം​ഗിക ഉദ്ദേശത്തോടെയല്ലാതെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചുണ്ടുകളിൽ സ്പർശിക്കുന്നതും ഒരുമിച്ച് കിടന്നുറങ്ങുന്നതും പോക്സോ നിയമത്തിന്റെ പരിതിയിൽ വരില്ലെന്ന് ഡൽഹി ഹൈക്കോടതി.

ബന്ധുവായ വ്യക്തിക്കെതിരെ പ്രായപൂർത്തിയാകാത്ത പെൺകുട്ടി നൽകിയ പരാതി പരി​ഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ പരാമർശം. ജസ്റ്റിസ് സ്വരണ കാന്ത ശർമ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം.

ഇത്തരത്തിലുള്ള പ്രവർത്തികൾ കുട്ടിയുടെ പാതിവ്രത്യത്തിനും അന്തസ്സിനും കോട്ടം വരുത്തുന്നതാണ്. എന്നാൽ ലൈം​ഗിക ഉദ്ദേശത്തോട് കൂടിയല്ലാത്ത പക്ഷം ഇത് പോക്സോ നിയമത്തിന്റെ പത്താം വകുപ്പിന്റെ പരിധിയിൽ വരിലെന്ന് കോടതി പറഞ്ഞു. അതേസമയം ഐപിസി സെക്ഷൻ 354 പ്രകാരം ‘സ്ത്രീയുടെ മാന്യതയ്ക്ക് ഭംഗം വരുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമണം’ നടത്തിയതിന് പ്രഥമദൃഷ്ട്യാ കുറ്റമുണ്ടെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top