ന്യൂഡൽഹി: കേണൽ സോഫിയ ഖുറേഷിക്കെതിരായ വർഗീയ പരാമർശത്തിൽ ബിജെപി മന്ത്രി വിജയ് ഷായെ രൂക്ഷമായി വിമർശിച്ച് സുപ്രീംകോടതി. രാജ്യം നിങ്ങളെയോര്‍ത്ത് ലജ്ജിക്കുന്നുവെന്ന് പറഞ്ഞ കോടതി അന്വേഷണത്തിന് പ്രത്യേക സമിതിയെയും നിയമിച്ചു.

ഐജി റാങ്കില്‍ കുറയാത്ത മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥരാണ് സമിതി അംഗങ്ങള്‍. അംഗങ്ങളില്‍ ഒരാള്‍ വനിതാ ഐപിഎസ് ഉദ്യോഗസ്ഥയായിരിക്കും. ഇവർ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരും ആയിരിക്കും.

എസ്‌ഐടി രൂപീകരിച്ച ശേഷം ഡിജിപി നാളെ സുപ്രീംകോടതിയെ അറിയിക്കണം. മന്ത്രി അന്വേഷണവുമായി സഹകരിക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചു.

