കൊച്ചി: ഫോര്‍ട്ട് കൊച്ചിയിലെ കടല്‍ ഭിത്തി നിര്‍മ്മാണം വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി.

ചീഫ് ജസ്റ്റിസ് നിതിന്‍ ജംദാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി. കടല്‍ ഭിത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി യോഗം ചേരണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു.

ഗ്രാമ പഞ്ചായത്ത് പ്രതിനിധികള്‍, ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയും യോഗത്തില്‍ പങ്കെടുപ്പിക്കണം.
കടല്‍ഭിത്തി നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുന്ന കാര്യം അടിയന്തര പ്രാധാന്യത്തോടെ പരിഗണിക്കണം.

