
കടനാട്: സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടക്കുന്ന ആശ വർക്കർമാർക്കെതിരേ നടപടി സ്വീകരിക്കുമെന്ന സ്റ്റേറ്റ് മിഷൻ ഡയറക്ടറുടെ ഉത്തരവ് കത്തിച്ച് കോൺഗ്രസ് കടനാട് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ സമരം നടത്തി.
ഡി.സി.സി. സെക്രട്ടറി ആർ. സജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ബിന്നി ചോക്കാട്ട് അധ്യക്ഷതവഹിച്ചു. ബ്ലോക്ക് സെക്രട്ടറിമാരായ ബിനു വള്ളോം പുരയിടം, ഉണ്ണികൃഷ്ണൻ നായർ,,ബിജു കദളിയിൽ, പഞ്ചായത്ത് മെമ്പർമാരായ സിബി ചക്കാലയിൽ, ബിന്ദു ബിനു, റീത്താമ്മ ജോർജ്, തോമസ് കാവുംപുറം, ജോണി പുത്തേട്ട്, ടോമി ചാത്തംകുന്നേൽ, ഷാജു കല്ലാനിക്കവയലിൽ ലിസി സണ്ണി തുടങ്ങിയവർ പ്രസംഗിച്ചു.

