മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്ന് മകൻ വിഎ അരുൺ കുമാർ അറിയിച്ചു.

കഴിഞ്ഞ ദിവസം നടത്തിയ ഇസിജി പരിശോധനയ്ക്ക് പിന്നാലെ തലച്ചോറിന്റെ പ്രവർത്തനം മെച്ചപ്പെട്ടിട്ടുണ്ടെന്നാണ് ഡോക്ടേഴ്സിന്റെ വിലയിരുത്തൽ. നിലവിൽ ഐസിയുവിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് വിഎസ് അച്യുതാനന്ദന്റെ ചികിത്സ.

കാർഡിയോളജി, ന്യൂറോളജി അടക്കമുള്ള വിവിധ വിഭാഗങ്ങളിലെ ഡോക്ടേഴ്സ് വിഎസിനെ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. കഴിഞ്ഞ ദിവസം ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയിരുന്നില്ല. ഇന്ന് വിശദമായ മെഡിക്കൽ ബോർഡ് ചേർന്ന് ആരോഗ്യ സ്ഥിതി വിലയിരുത്തും. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു വിഎസ് അച്യുതാനന്ദനെ തിരുവനന്തപുരം പട്ടം എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

