വി.എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ നടന്ന അനുശോചന ജാഥയിൽ പിണറായി വിജയന് അനുശോചനം അർപ്പിച്ച് അനൗൺസ്മെന്റ്.

മുൻ മുഖ്യമന്ത്രി വി.എസ്-ന്റെ നിര്യാണത്തിൽ റാന്നി വടശ്ശേരിക്കരയിൽ നടത്തിയ അനുശോചന ജാഥയിലാണ് പിണറായി വിജയന് അനുശോചനം.
പിണറായി വിജയൻ എന്ന് പറഞ്ഞ ശേഷം അനൗൺസ്മെന്റ് നടത്തുന്ന ആൾ വീണ്ടും തിരുത്താതെ തുടരുകയായിരുന്നു. സംഗതി തെറ്റു പറ്റി എങ്കിലും ഇപ്പോൾ ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.സഖാവ് പിണറായി വിജയന്റെ മരണത്തിൽ അനുചോചനം രേഖപ്പെടുത്തുന്ന ജാഥയാണ് ഈ വാഹനത്തിന്റെ തൊട്ട് പിന്നാലെ കടന്ന് വരുന്നത് എന്നായിരുന്നു അനൗൺസ്മെന്റ്.
