Kerala

തുടര്‍ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പുറപ്പെട്ടു; പകരം ചുമതല ആര്‍ക്കുമില്ല

ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ തുടര്‍ ചികിത്സക്കായി അമേരിക്കയിലേക്ക് തിരിച്ചു.

പുലര്‍ച്ചെ മൂന്ന് മണിക്കാണ് പുറപ്പെട്ടത്. ദുബൈ വഴിയാണ് യാത്ര. മിനസോട്ടയിലെ മയോക്ലിനിക്കില്‍ പത്ത് ദിവസത്തെ ചികിത്സക്കായാണ് മുഖ്യമന്ത്രി പോകുന്നത്.

പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. ഓണ്‍ലൈനായി മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാനും ഇ ഫയല്‍ വഴി ഫയലുകള്‍ പരിശോധിക്കാനുമാണ് തീരുമാനം. ദുബൈ വഴി തന്നെയായിരിക്കും തിരിച്ച് കേരളത്തിലേക്കും വരിക. ഭാര്യ കമലയും ഒപ്പമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top