കോൺഗ്രസിലെ യുവനേതാക്കൾക്കിടയിൽ ഭിന്നതയില്ലെന്നും ഒറ്റക്കെട്ടാണെന്നും ചാണ്ടി ഉമ്മൻ. റീലും റിയലും വേണം എന്നാണ് തന്റെ നിലപാട്. തിരഞ്ഞെടുപ്പ് ആകുമ്പോൾ ഓരോ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരും.

എം സ്വരാജിന്റെ മെറിറ്റും ഡീ മെറിറ്റും തിരഞ്ഞെടുപ്പിൽ ചർച്ചയാക്കിയില്ല. ഒൻപത് വർഷം എംഎൽഎ ആയിരുന്ന ആൾക്ക് മണ്ഡലത്തിൽ സ്വാധീനം ചെലുത്താൻ കഴിയുമെന്നായിരുന്നു പി വി അൻവറുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചാണ്ടി ഉമ്മന്റെ പ്രതികരണം.


