തിരുവനന്തപുരം: പത്തുവർഷം നടപ്പിലാക്കിയ വികസന പ്രവർത്തനമോ ക്ഷേമപ്രവർത്തനമോ ഇല്ലെങ്കിൽ, അമ്പലവും പള്ളിയും വർഗീയതയും മതവും പറഞ്ഞാലെ അധികാരത്തിലേക്ക് മടങ്ങി വരാൻ സാധ്യതയുള്ളൂ എന്നാണ് ബിജെപി ചിന്തിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ.
കോൺഗ്രസ് ഇല്ലെങ്കിൽ എന്താണ് കുഴപ്പം എന്ന് എന്ന് ചോദിക്കുന്ന ആളുകൾ നിരവധിയുണ്ട്. കോൺഗ്രസ് ഇല്ലെങ്കിൽ രാജ്യം മതത്തിന്റെ പേരിൽ വിഭജിക്കപ്പെടുമെന്നും ബിജെപി മതത്തെ ഉപയോഗിച്ച് ജയിക്കാൻ ശ്രമിക്കുകയാണെന്നും രാഹുൽ പറഞ്ഞു. കോൺഗ്രസ് പാർട്ടി ഇല്ലെങ്കിൽ ഇന്ത്യയിൽ ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുമെന്നും പാർട്ടി മടങ്ങിവരേണ്ട പ്രാധാന്യം രാജ്യം മനസ്സിലാക്കണമെന്നും രാഹുൽ കൂട്ടി ചേർത്തു.