Kerala

കണ്ണൂർ കോൺഗ്രസിലെ മുതിർന്ന നേതാവ് സി രഘുനാഥ് പാ‍‍‍ർട്ടി വിടുന്നു

കണ്ണൂ‍ർ: ഡിസിസി ജനറൽ സെക്രട്ടറി സി രഘുനാഥ് പാ‍‍‍ർട്ടി വിടുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് രഘുനാഥ് ഇക്കാര്യം വ്യക്തമാക്കിയത്. ധ‍ർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചയാളാണ് രഘുനാഥ്. 50 വർഷം നീണ്ട കോൺ​ഗ്രസ് ബന്ധം അവസാനിപ്പിച്ചുവെന്നാണ് രഘുനാഥ് ഫേസ്ബുക്കിൽ കുറിച്ചത്. കാര്യങ്ങൾ വ്യക്തമാക്കാനായി നാളെ രാവിലെ 11 മണിക്ക് മാധ്യമങ്ങളെ കാണുമെന്നും പറയുന്നു. കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരന്റെ അനുയായി ആയിരുന്നു രഘുനാഥ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top