ബെംഗളൂരു: ബെംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് മൂന്ന് പേർക്ക് ദാരുണാന്ത്യം. 17ഓളം തൊഴിലാളികൾ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങി കിടക്കുന്നതായാണ് സൂചന. ബെംഗളൂരുവിലെ ബാബുസാ പള്ളിയയിലാണ് സംഭവം.
അഗ്നിരക്ഷാസേനയും പൊലീസും നടത്തിയ തിരച്ചിലിലാണ് മൂന്ന് പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തത്. മറ്റ് മൂന്ന് പേരെ രക്ഷപ്പെടുത്തി. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. വിഷയത്തിൽ പൊലീസ് ഒദ്യോഗിക വിശദീകരണം നടത്തിയിട്ടില്ല