ഊട്ടി: വന്യമൃഗം ഭക്ഷിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. പൊമ്മാന്‍ സ്വദേശി ഗോപാലിന്റെ ഭാര്യ അഞ്ജല(52) ആണ് മരിച്ചത്. മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ജോലിക്ക് പോയ അഞ്ജലയെ ഇന്നലെ രാത്രി മുതല്‍ കാണാതായിരുന്നു.

തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്നാണ് ശരീരഭാഗങ്ങള്‍ വന്യമൃഗം ഭക്ഷിച്ച നിലയിലുള്ള മൃതദേഹം ഇന്ന് കണ്ടെത്തിയത്. ഇന്ന് രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ അനക്കം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍ നിന്ന് 20 മീറ്ററോളം ദൂരം ഇവരെ വലിച്ചിഴച്ചതിന്റെ അടയാളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതേ സമയം യുവതിയെ ആക്രമിച്ചത് കടുവയാണോ പുലിയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.

