ദിണ്ടിഗൽ: തമിഴ്‌നാട്ടിൽ ബിജെപി പ്രവർത്തകനെ അതിക്രൂരമായി വെട്ടിക്കൊന്നു. ദിണ്ടിഗൽ ജില്ലയിലെ രാജാകാപട്ടിയിൽ നിന്നുള്ള ബാലകൃഷ്ണൻ എന്നയാളെയാണ് അജ്ഞാത സംഘം വെട്ടിക്കൊലപ്പെടുത്തിയത്.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെ കൂട്ടുകാരുമായി സംസാരിച്ചുനിൽക്കുമ്പോഴായിരുന്നു ആക്രമണമുണ്ടായത്.


