India

പ്രമുഖ നടിയുടെ മകൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മുംബൈ: അമ്മ ട്യൂഷന് പോകാൻ നിർബന്ധിച്ചതിനെത്തുടർന്ന് പതിനാലുകാരൻ ഫ്ലാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. മുംബൈ കാൻഡിവാലിയിലാണ് സംഭവം. കളിക്കാൻ പോകണമെന്നായിരുന്നു കുട്ടിയുടെ ആഗ്രഹം.

എന്നാൽ ട്യൂഷന് പോകാൻ അമ്മ നിർബന്ധിക്കുകയായിരുന്നു. പിന്നാലെയാണ് കുട്ടി ഫ്ലാറ്റിന്റെ 51-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കിയത്.

ജനപ്രിയ ഗുജറാത്തി, ഹിന്ദി ടെലിവിഷൻ സീരിയലുകളിൽ അഭിനയിച്ചിട്ടുള്ള ഒരു നടിയുടെ മകനാണ് മരിച്ച കുട്ടി എന്നാണ് റിപ്പോർട്ടുകൾ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top