India

കെജ്‌രിവാളിന്റെ പിഎ പാർട്ടി എംപിയെ അതിക്രമിച്ച കേസ്; തിരഞ്ഞെടുപ്പ് ആയുധമാക്കാൻ ബിജെപി

ന്യൂഡൽഹി: ആം ആദ്മി പാർട്ടി എംപി സ്വാതി മലിവാളിന് എതിരെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ പി എ വൈഭവ് കുമാർ നടത്തിയ അതിക്രമം സജീവ ചർച്ചയാക്കാൻ ബിജെപി. വൈഭവ് കുമാറിനെതിരെ നടപടി എടുക്കാത്ത പശ്ചാത്തലത്തിൽ വിഷയം തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാനാണ് തീരുമാനം. അതേസമയം വൈഭവിന് എതിരെ നടപടി എടുക്കുന്നതിൽ എഎപിയിലെ ഒരു വിഭാഗം എതിരാണ്.

മദ്യനയ അഴിമതിക്കേസിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ താരമായി നിന്ന സമയത്താണ് സ്വാതി മലിവാൾ എംപിക്ക് നേരെ അതിക്രമം നടന്നത്. അതും കെജ്‌രിവാളിന്റെ പി എ വൈഭവ് കുമാറിൻ്റെ ഭാഗത്ത് നിന്ന്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ സംഭവം നടന്നു എന്നുള്ളത് കാര്യത്തിൻ്റെ ഗൗരവം വർധിപ്പിക്കുന്നു. വിഷയത്തിൽ വൈഭവ് കുമാറിന് എതിരെ നടപടി വൈകുന്നത് ഉയർത്തി പ്രചാരണം ശക്തമാക്കാനാണ് ബിജെപി തീരുമാനം. ഒരു രാജ്യസഭ അംഗത്തിന് പോലും നീതി വാങ്ങി നൽകാൻ കഴിയാത്ത കെജ്‌രിവാൾ എങ്ങനെ ഡൽഹിയിലെ സ്ത്രീകൾക്ക് നീതി നൽകും എന്നാണ് ബിജെപി ഉയർത്തുന്ന ചോദ്യം. അതെ സമയം സ്വാതി മലിവാളിന്റെ ആരോപണത്തിൽ നടപടി ആരംഭിച്ചതായാണ് സഞ്ജയ് സിംഗ് എംപി പറയുന്നത്.

മെയ് 12 നാണ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽ നിന്നാണ് ആം ആദ്മി പാർട്ടി എംപി സ്വാതി മൽവാൾ അരവിന്ദ് കെജ്‌രിവാളിന്റെ പി എ വൈഭവ് കുമാറിന്റെ ഭാഗത്ത് നിന്നും അതിക്രമം ഉണ്ടായത്. കെജ്‌രിവാളിനെ സന്ദർശിക്കാൻ കാത്ത് നിൽക്കുകയായിരുന്ന എംപിയെ ഡ്രോയിങ് റൂമിൽ വെച്ച് വൈഭവ് അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവം നടന്നതായി എഎപി എം പി സഞ്ജയ് സിംഗ് സ്ഥിരീകരിക്കുന്നുണ്ടെങ്കിലും നടപടി എടുക്കുന്നതിൽ പാർട്ടിക്കകത്ത് രണ്ട് അഭിപ്രായമുണ്ട്. സംഭവത്തിൽ സ്വാതി മലിവാൾ ഇതുവരെ രേഖാമൂലം പൊലീസിൽ പരാതി നൽകിയിട്ടില്ല. വൈഭവിനെതിരെ പാർട്ടി നടപടി ഉണ്ടായില്ലെങ്കിൽ ഒരു പക്ഷേ സ്വാതി പൊലീസിൽ പരാതി നൽകിയേക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top