ബെംഗളൂരു: കർണാടക സർക്കാരിനെതിരെ പ്രതിഷേധ റാലിക്കിടെ പശുക്കളെ ഫ്രീഡം പാർക്കിൽ കൊണ്ടുവന്നതിന് ഒമ്പത് ബിജെപി നേതാക്കൾക്കെതിരെ മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമപ്രകാരം കേസെടുത്തു. ക്ഷീര കർഷകർക്കുള്ള സബ്‌സിഡി അനുവദിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നടത്തിയ പ്രതിഷേധ സമരത്തിലാണ് പശുക്കളെ കൊണ്ടുവന്നത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
പ്രതിഷേധത്തിനിടെ ബിഎംടിസി ബസുകളിൽ കയറാൻ ശ്രമിച്ച ബിജെപി പ്രവർത്തകരെ പൊലീസ് തടഞ്ഞു. ഈ സമയം പശുക്കളെ ബസിനുള്ളിലേക്ക് തള്ളിയിടാനും നേതാക്കൾ ശ്രമിച്ചു. എന്നാൽ വാതിലുകൾ ചെറുതായതിനാൽ ബസിൽ കയറാൻ പശുക്കൾക്ക് കയറാനായില്ല.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)