Crime

ബിജെപി നേതാവിന്റെ സഹോദരീഭർത്താവ് മരിച്ച നിലയിൽ

ബെംഗളൂരു∙ മുൻ മന്ത്രിയും ബിജെപി എംഎൽസിയുമായ സി.പി.യോഗേശ്വറിന്റെ സഹോദരീഭർത്താവിനെ ചാമരാജ്നഗറിലെ വനമേഖലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ശനിയാഴ്ച മുതൽ കാണാതായ മഹാദേവയ്യയുടെ(62) മൃതദേഹമാണു തിരിച്ചിലിനൊടുവിൽ പൊലീസ് കണ്ടെത്തിയത്. രാംപുര ഗ്രാമത്തിൽ നിന്നു കണ്ടെത്തിയ മൃതദേഹത്തിൽ മർദനമേറ്റ പാടുകളുണ്ട്.

ചന്നപട്ടണയിലെ ചക്കേരയിലെ ഫാംഹൗസിൽ നിന്നാണ് മഹാദേവയ്യയെ കാണാതായത്. പൊലീസ് നടത്തിയ തിരച്ചിലിൽ രക്തക്കറയുമായി കാർ കണ്ടെത്തി. ഇതിനു സമീപമായിരുന്നു മൃതദേഹം. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട സാമ്പത്തിക തർക്കമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 3 പേരെ കണ്ടെത്താൻ ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top