തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരായ ശബ്ദരേഖയിൽ നടപടി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കമലാ സദാനന്ദനേയും എറണാകുളം ജില്ല സെക്രട്ടറി കെ എം ദിനകരനേയും താക്കീത് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിലാണ് തീരുമാനം.

ഇരു നേതാക്കളുടേയും ഖേദ പ്രകടനം പരിഗണിച്ചാണ് നടപടി താക്കീതിൽ ഒതുക്കിയത്. വിഷയത്തിൽ സംസ്ഥാന എക്സിക്യൂട്ടീവിൽ ക്ഷുഭിതനായാണ് ബിനോയ് വിശ്വം സംസാരിച്ചത്.

