Crime

ബൈക്കിൽ സഞ്ചരിച്ച യുവാവിനെ ഓട്ടോയിൽ പിന്തുടർന്നെത്തി കുത്തി; ചികിത്സയിലിരുന്ന തൃശ്ശൂർ സ്വദേശി മരിച്ചു

തൃശ്ശൂർ: തൃശ്ശൂർ എങ്ങണ്ടിയൂരിൽ സുഹൃത്തിനൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പിന്തുടർന്നെത്തിയ സംഘത്തിന്റെ കുത്തേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. എങ്ങണ്ടിയൂര്‍ സ്വദേശി മിഥുൻ മോഹൻ (28) ആണ് മരിച്ചത്. തൃശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. ഓട്ടോറിക്ഷയിൽ എത്തിയ സംഘമാണ് കുത്തിയതെന്ന് സുഹൃത്ത് മൊഴി നൽകിയിട്ടുണ്ട്. പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജിതമാക്കി.

സംഭവത്തിന് പിന്നാലെ കേസെടുത്ത പൊലീസ് ആശുപത്രിയിലെത്തി യുവാവിന്‍റെ മൊഴി നേരത്തെ എടുത്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം. ശനിയാഴ്ച വൈകിട്ട് അഞ്ചാംകല്ലില്‍ വച്ചാണ് സംഭവം. മുന്‍ വൈരാഗ്യവും ഇത് സംബന്ധിച്ചുണ്ടായ വാക്ക് തര്‍ക്കവുമാണ് കത്തി കുത്തില്‍ കലാശിച്ചതെന്നാണ് വിവരം. പിന്തുടര്‍ന്നെത്തിയശേഷം മിഥുന്‍ മോഹന്‍റെ വയറ്റില്‍ കത്തി കൊണ്ട് കുത്തുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top