India

രാഹുൽ ഗാന്ധിയുടെ ന്യായ് യാത്ര നേരത്തേ അവസാനിപ്പിച്ചേക്കും

ഡൽഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിൽ മണിപ്പൂരിൽ നിന്ന് ആരംഭിച്ച ന്യായ് യാത്ര നേരത്തെ അവസാനിപ്പിക്കാൻ നീക്കം. മാർച്ച് രണ്ടാം വാരത്തോടെ യാത്ര അവസാനിപ്പിച്ചേക്കും. യാത്രയിൽ നിന്ന് ഉത്തർപ്രദേശിന്റെ വിവിധ ഭാഗങ്ങൾ ഒഴിവാക്കിയേക്കും. യാത്ര തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കുമെന്ന വിലയിരുത്തലിനെ തുടർന്നാണ് യാത്ര അവസാനിപ്പിക്കുന്നത്. ഇന്ത്യ സഖ്യത്തിൻ്റെ ആദ്യ റാലി ഈ മാസം കർണാടകയിൽ നടത്തിയേക്കും.

ഭാരത് ജോഡോ ന്യായ് യാത്ര മണിപ്പൂരിലെ തൗബാലില്‍ നിന്നാണ് ആരംഭിച്ചത്. 66 ദിവസം കൊണ്ട് 6713 കിലോ മീറ്റര്‍ സഞ്ചരിച്ച് മാര്‍ച്ച് 20 ന് മുംബൈയിലാണ് യാത്രയുടെ സമാപനം തീരുമാനിച്ചിരുന്നത്. ആദ്യ ഭാരത് ജോഡോ യാത്രയിൽ ഉൾപ്പെടാത്ത സംസ്ഥാനങ്ങളുൾപ്പെടെ 15 സംസ്ഥാനങ്ങളില്‍ കൂടി കടന്നുപോകാനും തീരുമാനിച്ചിരുന്നു.

ഇതിനിടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് നേരെ അസമിൽ ഉണ്ടായ ആക്രമണങ്ങൾ വിവാദമായിരുന്നു. യാത്രയ്ക്ക് പലയിടങ്ങളിലും അനുമതി നിഷേധിച്ചതും വിമർശിക്കപ്പെട്ടിരുന്നു. കൂടാതെ പശ്ചിമബം​ഗാളിൽ മമതയുടെ അസാന്നിദ്ധ്യമടക്കം യാത്ര ഇൻഡ്യ മുന്നണിക്ക് ദോഷം ചെയ്തുവെന്ന വിലയിരുത്തലുമുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top