India

ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല: രാഹുൽ ഗാന്ധി

മണിപ്പൂരിൽ നിന്ന് തുടങ്ങുന്ന ഭാരത് ജോഡ‍ോ ന്യായ് യാത്രയുടെ ഉദ്ഘാടനച്ചടങ്ങിൽ പ്രധാനമന്ത്രിയെ കടന്നാക്രമിച്ച് രാഹുൽ ​ഗാന്ധി. ഇത്രയും പ്രശ്നങ്ങൾ മണിപ്പൂരിലുണ്ടായിട്ടും പ്രധാനമന്ത്രി ഇതുവരെ സംസ്ഥാനത്ത് എത്തിയില്ലെന്ന് രാഹുൽ ​കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ജനങ്ങളുടെ കണ്ണീർ തുടയ്ക്കുകയോ അവരെ ചേർത്തു പിടിക്കുകയോ ചെയ്തില്ല. ജനങ്ങളുടെ വേദന മോദിക്ക് പ്രശ്നമല്ല. എന്നാൽ മണിപ്പൂരിലെ വേദന താൻ മനസിലാക്കുവെന്ന് മണിപ്പൂർ സന്ദർശനം ഓർമിപ്പിച്ച് രാഹുൽ പറഞ്ഞു.

മണിപ്പൂരിൻ്റ നഷ്ടങ്ങൾ താൻ മനസ്സിലാക്കുന്നുവെന്നും അതിനാലാണ് മണിപ്പൂരിൽ നിന്ന് യാത്ര തുടങ്ങണമെന്ന് താൻ ദൃഢനിശ്ചയമെ‌ടുത്തതെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു. മണിപ്പൂരിൻ്റ നഷ്ടങ്ങൾ മനസ്സിലാക്കുന്നു, മണിപ്പൂരിൽ സമാധാനം കൊണ്ടുവരും. മണിപ്പൂരിൽ സന്തോഷവും സാഹോദര്യവും തിരിച്ചെത്തിക്കുമെന്ന് സത്യം ചെയ്യുന്നു. ജനങ്ങൾക്ക് പറയാനുള്ളത് മുഴുവൻ യാത്രയിൽ കേൾക്കുമെന്നും രാഹുൽ ​ഗാന്ധി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top