Kerala

ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ

കൽപ്പറ്റ: ചൂരൽമലയിലെ ബെയ്‌ലി പാലത്തിന്റെ സംരക്ഷണഭിത്തിയുടെ വിവിധ ഭാ​ഗങ്ങളിൽ വിള്ളൽ രൂപപ്പെട്ടു. ഇതിനെ തുടർന്ന് പാലം വഴിയുള്ള യാത്ര നിരോധിച്ചു. പാലത്തിന്റെ തൂണുകൾക്ക് താഴെനിന്ന് മണ്ണ് ഒലിച്ചുപോയി. ഇതോടെ ആണ് പാലം വഴിയുള്ള പ്രവേശനം നിരോധിച്ചത്.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉള്‍പ്പെടെയുള്ള മേഖലകളില്‍ കനത്ത മഴയാണ് രണ്ടുദിവസമായി തുടരുന്നത്. മഴയില്‍ പുന്നപ്പുഴയില്‍ വലിയ കുത്തൊഴുക്ക് അനുഭവപ്പെടുന്നുണ്ടെങ്കിലും നിലവില്‍ ജലനിരപ്പ് കുറയുന്നതായാണ് റിപ്പോര്‍ട്ട്.

ബെയ്‌ലി പാലത്തിന് സമീപം വെള്ളം കയറിയതിനെ തുടര്‍ന്ന് ഏതാനും തൊഴിലാളികള്‍ കുടുങ്ങിയിരുന്നുവെങ്കിലും ജലനിരപ്പ് കുറഞ്ഞതിനെ തുടര്‍ന്ന് അവര്‍ തിരികെയെത്തി. മുണ്ടക്കൈയില്‍ നിലവില്‍ ജനവാസം ഇല്ലാത്തതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top