കോഴിക്കോട്: വടകര വക്കീല്‍പാലത്തിന് സമീപം പുഴയില്‍ രണ്ടു വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. കുറുക്കോത്ത് കെസി ഹൗസില്‍ ഷമീറിന്റെയും മുംതാസിന്റെയും മകള്‍ ഹവ്വ ഫാത്തിമയാണ് മരിച്ചത്.

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയായിരുന്നു സംഭവം. ബുധനാഴ്ച കളിക്കുന്നതിനിടെ കുട്ടിയെ കാണാതാവുകയായിരുന്നു. വീട്ടീല് നിന്ന് അമ്പതുമീറ്റര്‍ മാത്രം അകലെയാണ് മൃതദേഹം കണ്ടത്.

വീട്ടുകാര്‍ തൊട്ടടുത്ത ബന്ധുവീട്ടില്‍ പോയി മടങ്ങിവന്നപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം പുഴയില്‍ കണ്ടത്.

