തിരുവനന്തപുരം: ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് ഹോട്ടലുടമയ്ക്ക് നേരേ ആക്രമണം.

നെയ്യാറ്റിന്‍കര അമരവിളയ്ക്ക് സമീപത്തെ പുഴയോരം ഹോട്ടലില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. ആക്രമണത്തില്‍ ഹോട്ടലുടമയായ ദിലീപിന് പരിക്കേറ്റു.
നെയ്യാറ്റിന്‍കര സ്വദേശിയായ സജിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. ചിക്കന്‍കറിക്ക് ചൂടില്ലെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാക്കിയ ഇവര്‍ കടയിലുണ്ടായിരുന്ന സോഡാ കുപ്പികൊണ്ട് ദിലീപിനെ അടിക്കുകയായിരുന്നു. പരിക്കേറ്റ ദിലീപ് ആദ്യം നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലും പിന്നീട് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി.

