
അശ്വതി: മംഗള കർമ്മങ്ങളിൽ സംബന്ധിക്കും, ആരോഗ്യപരമായി അനുകൂല വാരം , യാത്രകൾ വേണ്ടിവരും, ബിസിനസുകാർക്ക് അനുകൂലഫലങ്ങൾ പ്രതീക്ഷിക്കാം , സാമ്പത്തിക വിഷമതകൾ മറികടക്കും .
ഭരണി: സുഹൃദ് സഹായം ലഭിക്കും , സഹോദരങ്ങളെ കൊണ്ടുള്ള അനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽ നേട്ടങ്ങൾ, മാനസിക സുഖം വർദ്ധിക്കും , ധൃതിയിൽ തീരുമാനങ്ങൾ എടുക്കരുത് .
കാർത്തിക: ഭാര്യാഭർത്തൃ ബന്ധത്തിൽ ചെറിയ പ്രശ്നങ്ങൾ ഉടലെടുത്തത് രമ്യമായി അവസാനിക്കും , അനാവശ്യ ചിന്തകൾ മനസ്സിനെ അലട്ടും, പൊതു പ്രവർത്തനത്തിൽ നേട്ടങ്ങൾ , തലവേദന, പനി എന്നിവയ്ക്ക് സാദ്ധ്യത , ബന്ധുഗുണം അനുഭവിക്കും.
രോഹിണി: തൊഴിൽ രംഗത്ത് നേട്ടങ്ങൾ , സഞ്ചാരക്ലേശം വർദ്ധിക്കും , കടബാദ്ധ്യത കുറയ്ക്കുവാൻ സാധിക്കും. കാലാവസ്ഥാജന്യ രോഗസാദ്ധ്യത , വാഹനത്തിന് അറ്റകുറ്റപ്പണികൾ.
മകയിരം: ബന്ധുക്കളിൽ നിന്ന് ഉപഹാരങ്ങൾ ലഭിക്കും , ആരോഗ്യപരമായ വിഷമതകൾ ശമിക്കും , ജീവിത പങ്കാളിക്ക് തൊഴിൽ ലാഭം, കടങ്ങൾ വീട്ടുവാൻ സാധിക്കും.
തിരുവാതിര: ഗൃഹസുഖം വർദ്ധിക്കും , ബന്ധുക്കളിൽ നിന്നുള്ള സഹായത്തോടെ ഗൃഹനിർമ്മാണത്തിൽ പുരോഗതി , ആരോഗ്യപരമായി മെച്ചം , തൊഴിൽ പരമമായ ഉയർച്ച.
പുണർതം: മേലധികാരികളുടെ പിന്തുണയോടെ കർമ്മ രംഗത്ത് പുരോഗതി , സാമ്പത്തിക നേട്ടം , കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കും , അവിചാരിത യാത്രകൾ വേണ്ടിവരും.
പൂയം: തൊഴിൽ പരിശ്രമങ്ങളിൽ വിജയം , കാലാവസ്ഥാ ജന്യ രോഗസാദ്ധ്യത , ബന്ധുജനങ്ങളുടെ അഭിപ്രായ ഭിന്നത, ഗൃഹമാറ്റത്തിന് അനുകൂലമായ സാഹചര്യം, പൊതു പ്രവർത്തന വിജയം കൈവരിക്കും .
ആയില്യം : ഉദ്യോഗാർത്ഥികൾക്ക് അനുകൂല വാരം , സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും , ജീവിത പങ്കാളിക്ക് മനഃസുഖം കുറയും , ഭാര്യാ ഭർത്തൃബന്ധത്തിൽ പ്രശ്നങ്ങൾ, ഗൃഹോപകരണത്തിന് കേടുപാടുകൾ.
മകം: പതിവിൽ കവിഞ്ഞ യാത്രകൾ വേണ്ടിവരും, സുഹൃത്തുകൾക്ക് ആശുപത്രിവാസം , ഭക്ഷണ കാര്യത്തിൽ ശ്രദ്ധ കുറയും, വേർപെട്ടുനിൽക്കുന്ന കുടുംബ ബന്ധങ്ങൾ ഒന്നിക്കും.
പൂരം: മാനസിക സന്തോഷം വർദ്ധിക്കും , പണമിടപാടുകളിൽ നേട്ടങ്ങൾ , ആരോഗ്യ വിഷമതകൾ ശമിക്കും , പ്രവർത്തന വിജയം കൈവരിക്കും, സാമ്പത്തികമായി വരം അനുകൂലം.
ഉത്രം: ബുദ്ധിപരമായ മത്സരങ്ങളിൽ വിജയിക്കും , കുടുംബ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കും , സർക്കാരിലേയ്ക്ക് നൽകിയ അപേക്ഷകളിൽ തീരുമാനം , തൊഴിൽ പരമായ യാത്രകൾ വേണ്ടിവരും.
അത്തം: സമതിക വരുമാന മാർഗ്ഗങ്ങൾ തുറന്നു കിട്ടും, സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കും, സ്വന്തം ബിസിനസ്സിൽ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം , സഹായികളുമായി അഭിപ്രായ ഭിന്നത.
ചിത്തിര: പഠനരംഗത്ത് മികച്ച പ്രകടനം നടത്തുവാൻ സാധിക്കും, കുടുംബ ചടങ്ങുകളിൽ നായകസ്ഥാനം വഹിക്കും , കോടതികളിൽ നിന്ന് അനുകൂല തീർപ്പുകൾ , കടങ്ങൾ വീട്ടുവാൻ സാധിക്കും.
ചോതി: മുടങ്ങിയ പ്രവർത്തനങ്ങൾ പുനരാരംഭിക്കും , ബന്ധു ഗുണം വർദ്ധിക്കും ,കുടുംബ സമേത യാത്രകൾ . കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും, സന്തങ്ങളെക്കുറിച്ച് അമിതമായ ഉത്കണഠ .
വിശാഖം: ഭാഗ്യ പുഷ്ടിയുള്ള വാരമാണ്, ധനപരമായ നേട്ടങ്ങൾ , സ്വന്തക്കാർക്ക് തൊഴിൽപരമായ പുരോഗതി , പുനർ വിവാഹം ആലോചിക്കുന്നവർക്ക് കൂടുതൽ അനുകൂലം.
അനിഴം: വ്യവഹാര വിജയം , ഭൂമിയിൽ നിന്ന് ധനലാഭം , തൊഴിലിൽ അനുകൂലമായ സാഹചര്യം. പ്രവർത്തന വിജയം കൈവരിക്കും , ബന്ധു ജനസമാഗമം .
തൃക്കേട്ട: സഹോദരഗുണം വർദ്ധിക്കും , അകന്നു കഴിഞ്ഞിരുന്ന ദമ്പതികൾ ഒന്നിക്കും , തൊഴിൽ മേഖല ശാന്തമാകും, ആരോഗ്യപരമായ വിഷമതകൾ. സന്തങ്ങളെക്കൊണ്ട് നേട്ടങ്ങൾ.
മൂലം: ഉദ്ദേശ കാര്യങ്ങൾ വിജയത്തിലെത്തും , രോഗാവസ്ഥയിൽനിന്ന് മോചനം , ജലജന്യ രോഗങ്ങൾ പിടിപെടാം, അവിചാരിതമായി പണച്ചെലവധികരിക്കും
പൂരാടം: അനാവശ്യ യാത്രകൾ വേണ്ടിവരും , ബന്ധുജനങ്ങൾ വഴി നേട്ടങ്ങൾ , സന്താനങ്ങൾക്ക്
പരീക്ഷാവിജയം, സന്താനലാഭത്തിന് യോഗമുള്ള വാരമാണ്.
ഉത്രാടം: സാമ്പത്തികമായ വിഷമതകൾ മറികടക്കും , സന്താനഗുണമനുഭവിക്കും, ആരോഗ്യവിഷമതകൾ നേരിടും, ഉദ്യോഗാർത്ഥികൾക്ക് നിയമന ഉത്തരവുകൾ ലഭിക്കാം, തൊഴിൽ രംഗം പുഷ്ടിപ്പെടും.
തിരുവോണം: സുഹൃത്തുക്കളുമായി വാഗ്വാദങ്ങളിൽ ഏർപ്പെടും , വാഹനത്തിന് അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽ ധനനഷ്ടം വരാതെ ശ്രദ്ധിക്കുക , തൊഴിൽപരമായ കാര്യങ്ങൾ അനുകൂലമാകും .
അവിട്ടം: കാലവസ്ഥാ ജന്യമായ പനി , ജ്വരം ഇവയ്ക്കു സാദ്ധ്യത , അകന്നു കഴിഞ്ഞിരുന്ന ബന്ധുക്കൾ ഒന്നിക്കും , പ്രണയ ബന്ധങ്ങളിൽ അനുകൂല തീരുമാനങ്ങൾ , യാതകൾ വേണ്ടിവരും, ഭക്ഷണ സുഖം കുറയും.
ചതയം : ബന്ധുഗൃഹ സന്ദർശനം , തൊഴിൽ രംഗത്ത് പരിശ്രമത്തിനു തക്ക ഫലം ലഭിക്കും , ദാമ്പത്യ ജീവിതത്തിൽ ചെറിയ പ്രശ്നങ്ങൾ, തൊഴിൽ രംഗത്ത് നേട്ടങ്ങൾ.
പൂരുരുട്ടാതി : സ്വകാര്യ സ്ഥാപനത്തിൽ തൊഴിൽ സാദ്ധ്യത , സർക്കാർ ജീവനക്കാർക്ക് ജോലിഭാരം വർദ്ധന , പണമിടപാടുകളിൽ നേട്ടം , ബിസിനസ്സിൽ നേരിയ എതിർപ്പുകൾ.
ഉത്രട്ടാതി : ഭക്ഷണസുഖം വർദ്ധിക്കും , ദാമ്പത്യപരമായി നിലനിന്നിരുന്ന ഭിന്നതകൾ ശമിക്കും , വാഹനത്തിന് അറ്റകുറ്റപ്പണികൾ വേണ്ടിവരും, ആരോഗ്യ വിഷമതകളിൽ നിന്ന് മോചനം.
രേവതി : ബന്ധുജനങ്ങളുമായി ചേർന്ന് ബിസിനസ്സ് പദ്ധതികൾ ആലോചിക്കും, സാമ്പത്തിക പ്രതിസന്ധി മറികടക്കും , യാത്രകളിലൂടെ നേട്ടം , വിദ്യാർത്ഥികൾക്ക് മാനസിക സംഘർഷം കുറയും , പണമിടപാടുകളിൽ ശ്രദ്ധ കുറയും .

