കൊല്ലം: കേരള സര്‍ക്കാരിന് ആശമാരോട് അനുഭാവ പൂര്‍ണമായ നിലപാടാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

അവരെ ചേര്‍ത്ത് പിടിക്കുന്നുവെന്നും വീണാ ജോര്‍ജ് പറഞ്ഞു. ആശമാരെ സാമൂഹ്യമായി മുന്നോട്ട് കൊണ്ടു വരുന്നതിനുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു. യഥാര്‍ത്ഥത്തിലുള്ള ആശമാര്‍ക്ക് എല്ലാമറിയാമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് കടും പിടുത്തമില്ല. സര്‍ക്കാര്‍ ആശമാര്‍ക്കൊപ്പമാണെന്നും ബാക്കിയെല്ലാം സൃഷ്ടിക്കപ്പെടുന്ന കാര്യങ്ങള്‍ മാത്രമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വനിതാ ദിനമായ ഇന്ന് മഹാസംഗമം സംഘടിപ്പിക്കാനാണ് ആശമാരുടെ തീരുമാനം. ഓണറേറിയം വര്‍ധന ആവശ്യപ്പെട്ടുള്ള ആശ വര്‍ക്കര്‍മാരുടെ സെക്രട്ടറിയേറ്റ് സമരം ഇന്ന് 27ാം ദിവസത്തിലേക്ക് കടക്കുകയാണ്. സമരത്തിന് പിന്തുണയുമായി കൂടുതല്‍ വനിതകളും വനിതാ സംഘടനകളും സമര പന്തലിലെത്തും.

