തിരുവനന്തപുരം : ആശാ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ന് രാവിലെ 10.30ന് സെക്രട്ടേറിയറ്റിനു മുന്നിൽ പൗരസാഗരം. ആശാ പ്രവർത്തകർക്കൊപ്പം കുടുംബാംഗങ്ങളും വിവിധ സംഘടനകളും രാഷ്ട്രീയ, സാമൂഹ്യ പ്രവര്‍ത്തകരും സംഗമത്തിൽ പങ്കെടുക്കും.

തങ്ങളുടെ ആവശ്യത്തിൽ വീണ്ടും ചർച്ച നടത്തി ഉടൻ സമവായത്തിലെത്തിയില്ലെങ്കിൽ പൗരസാഗരത്തിനുശേഷം സമരത്തിന്‍റെ അടുത്തഘട്ടം പ്രഖ്യാപിക്കാനും സമരസമിതി തീരുമാനിച്ചിട്ടുണ്ട്.

