നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടന്‍ ഷൗക്കത്ത് ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.

അതിന് മുന്നോടിയായി കെ കരുണാകരന്റെ സ്മൃതി മന്ദിരത്തിലെത്തി ആര്യാടന്‍ ഷൗക്കത്ത്. തൃശൂര്‍ പൂങ്കുന്നം മുരളീ മന്ദിരത്തിലെത്തി കെ കരുണാകരന്റെയും കല്യാണിക്കുട്ടിയമ്മയുടെയും സ്മൃതി കുടീരത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കരുണാകരന്‍ തനിക്ക് വേണ്ടി നിലമ്പൂരില്‍ വന്ന് പ്രചാരണം നടത്തുന്നത് പോലെയാണ് സന്ദര്‍ശനത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാവിലെ 11.20ന് നിലമ്പൂര്‍ താലൂക്ക് ഓഫീസില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

