ഡൽഹി : ഡൽഹിയിലെ അഴുക്കുചാലിൽ യുവതിയുടെ മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് കല്ലും സിമന്റ് ചാക്കും ഉപയോഗിച്ച് കെട്ടി താഴ്ത്തിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ.

47 വയസുകാരിയായ സീമ സിങ്ങിനെയാണ് ഭർത്താവും വ്യവസായിയുമായ അനിൽ കുമാർ അതിക്രൂരമായി കൊലപ്പെടുത്തിയത്. സീമ ധരിച്ചിരുന്ന മൂക്കുത്തിയെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ പൊലീസിനെ സഹായിച്ചത്

