ബെംഗളൂരു: ബെംഗളൂരുവില്‍ സ്യൂട്ട്കേസില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ കേസില്‍ ഏഴ് പേര്‍ അറസ്റ്റില്‍.

ബിഹാറില്‍ നിന്നാണ് പ്രതികളെ ബെംഗളൂരു റൂറല്‍ ഡിവിഷൻ പൊലീസ് പിടികൂടിയത്. പിടികൂടിയവരില്‍ മൂന്ന് പേരെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ആഷിക് കുമാര്‍, മുകേഷ്, രാജാറാം മോഹന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

ബാക്കി നാല് പേരുടെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്. പ്രതികളെല്ലാം ബിഹാറിലെ നവാഡ ജില്ലക്കാരാണ്. കൊലപാതക കാരണമെന്താണെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്.

