കൊച്ചി: ചോറ്റാനിക്കരയിൽ പോക്സോ അതിജീവിതയായ പെൺകുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്, യുവാവ് അറസ്റ്റിൽ. തലയോലപ്പറമ്പ് സ്വദേശി അനൂപിന്റെ അറസ്റ്റ് രേഖപ്പെടുത്തി.

ബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പെണ്‍കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. നിലവില്‍ വെന്റിലേറ്ററിലാണ് അതിജീവിത.

തന്റെ എതിര്‍പ്പ് മറികടന്ന് അനൂപ് പലപ്പോഴും വീട്ടില്‍ വരാറുണ്ടായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ അമ്മ നേരത്തെ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഇയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നെന്നും ഇയാളുടെ ഭീഷണിയെ തുടര്‍ന്നാണ് താന്‍ താമസം മാറിയതെന്നും അവര്‍ പറഞ്ഞു.

