കൊല്ലം: ശാസ്താംകോട്ട മൈനാഗപ്പള്ളിയിൽ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റിൽ.

കൈതമൂട്ടിൽ തറയിൽ വീട്ടിൽ അജയ് കൃഷ്ണൻ (24),തൊടിയൂർതെക്കേ തറയിൽ വീട്ടിൽ നീതു കൃഷ്ണൻ (26) എന്നിവരാണ് പിടിയിലായത്.
ഇവരിൽ നിന്നും 0.94 ഗ്രാം എംഡിഎംഎയും 4.97 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. കുറച്ചുകാലമായി മൈനാഗപ്പള്ളി തൈക്കാവ് മുക്കിന് സമീപം വാടകവീടെടുത്തു താമസിക്കുകയായിരുന്നു ഇരുവരും. ഈ വീട് കേന്ദ്രീകരിച്ച് മയക്കുമരുന്ന് വില്പന നടക്കുന്നതായുള്ള രഹസ്യ വിവരം പൊലീസിന് ലഭിച്ചിരുന്നു.

