Kerala

കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍

കൊച്ചി: കാലടി മാണിക്യമംഗലത്ത് കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് മോഷണശ്രമത്തിനിടെ പിടിയില്‍. സജി കൊല്ലംകുടിയാണ് പിടിയിലായത്. നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. അടുത്ത വീട്ടില്‍ ആളില്ലാത്ത സമയത്തായിരുന്നു ഇയാള്‍ മോഷണത്തിന് എത്തിയത്. വീട്ടിലേക്ക് ആയുധങ്ങളുമായി ഇയാള്‍ മതില്‍ ചാടിയെത്തുകയായിരുന്നു. സജി മതില്‍ ചാടുന്നത് കണ്ട അയല്‍വാസി വിവരം വീട്ടുകാരെ അറിയിച്ചു.

പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചിലില്‍ വീടിന്റെ ടെറസില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ കാലടി പൊലീസിന് കൈമാറുകയായിരുന്നു. സജിക്കെതിരെ മോഷണശ്രമത്തിന് കേസെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top