Kerala

റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു

പാലാ :റോഡ് മുറിച്ചു കടക്കവേ വാഹനമിടിച്ച് പാലാ സെന്റ് തോമസ് സ്‌കൂളിലെ വിദ്യാർത്ഥിയുടെ കാലൊടിഞ്ഞു.ഇന്ന് രാവിലെയാണ് സംഭവം .രാവിലെയുള്ള തിരക്കിനിടയിലാണ് അപകടം നടന്നത്.

ഓടി കൂടിയ നാട്ടുകാരും സ്‌കൂൾ അധികൃതരും ചേർന്ന് വിദ്യാർത്ഥിയെ ഉടനെ തന്നെ ജനറൽ ആശുപത്രിയിലാക്കി.കാൽ ഒടിഞ്ഞിട്ടുണ്ട്.പാലാ സെന്റ് തോമസ് ഹൈ  സ്‌കൂളിലെ പത്താം  തരം വിദ്യാർത്ഥിയാണ് ശ്രീഹരി (14).

രാവിലെയും വൈകിട്ട് സെന്റ് തോമസ് സ്‌കൂൾ ജങ്ഷനിൽ പോലീസ് കാവൽ ഉള്ളതാണ് .പക്ഷെ ഇന്ന് പോലീസ് കാവൽ ഇല്ലായിരുന്നു .സെന്റ് തോമസ് സ്‌കൂൾ ജങ്ഷനിൽ  ഉടനെ തന്നെ രാവിലെയും വൈകിട്ടും പോലീസ് കാവൽ ഏർപ്പെടുത്തണമെന്ന് നാട്ടുകാരും ലക്ഷിതാക്കളും ആവശ്യപ്പെട്ടു .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top