Kerala

അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം; വാട്സാപ് ​ഗ്രൂപ്പുകളിലെത്തുന്ന സന്ദേശങ്ങളിൽ കഴമ്പില്ലെന്ന് വനംവകുപ്പ്

തിരുവനന്തപുരം: തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള അരിക്കൊമ്പൻ എന്ന കാട്ടാന ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് ഇതു പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഡാമിന്റെ വൃഷ്ടിപ്രദേശത്തു തന്നെയുണ്ടെന്നും വനം വകുപ്പ് അറിയിച്ചു. കഴിഞ്ഞ ജൂൺ 6 നാണ് അരിക്കൊമ്പനെ തമിഴ്നാട് ക‍ളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top