ന്യൂഡൽഹി: ആശ വർക്കർമാരുടെ സമരത്തെ പിന്തുണച്ച് സിപിഐ നോതാവ് ആനി രാജ. രാജ്യത്താകമാനം ആശ വർക്കർമാർ സമരത്തിലാണ്. ആശ വർക്കർമാരുടെ സമരം ന്യായമാണ് അവരെ തൊഴിലാളികളായി അംഗീകരിക്കണമെന്നും ആനി രാജ മാധ്യമങ്ങളോട് പറഞ്ഞു.

അതേ സമയം, ആശാ വർക്കർമാരെ തെറ്റിദ്ധരിപ്പിച്ച് സമരത്തിന് ഇറക്കിയതിന് പിന്നിൽ അരാജക സംഘടനകളാണെന്നുംതൽപ്പര കക്ഷികളുടെ കെണിയിൽപ്പെട്ടവരാണ് സമരം നടത്തുന്നതെന്നും സിപിഐഎം കേന്ദ്രകമ്മിറ്റി അംഗം എളമരം കരീം ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെ വിമർശിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിനേയും ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെയും സിഐടിയുവിനെയും അധിക്ഷേപിക്കുന്നവരുടെ ലക്ഷ്യം ആശ വര്‍ക്കര്‍മാരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കലല്ല.
കേരളത്തിലെ മഹാഭൂരിപക്ഷം ആശ വര്‍ക്കര്‍മാരും ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ ഭാഗമല്ലെന്നും എളമരം കരീം ലേഖനത്തില്‍ പറയുന്നു.

