കൊച്ചി: ബാലയ്‌ക്കെതിരെ നല്‍കിയ പരാതിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ അമൃത സരേഷിനെ കുറ്റപ്പെടുത്തുന്നവര്‍ക്കെതിരെ സഹോദരി അഭിരാമി സുരേഷ്.

കേസിന് പിന്നിലെ സത്യാവസ്ഥ വിവരിക്കുന്ന കുറിപ്പാണ് അഭിരാമി സുരേഷ് പങ്കുവെച്ചിരിക്കുന്നത്. അമൃത സുരേഷ് പ്രതികരിച്ച വാര്‍ത്തയുടെ കമന്റിലാണ് അഭിരാമി സുരേഷ് കുറിപ്പ് പങ്കുവെച്ചത്.
തങ്ങള്‍ ബാലയുടെ പണത്തിന് പിന്നാലെ പോയതല്ലെന്നും നേരത്തെ ഇക്കാര്യം അറിയാമായിരുന്നുവെന്നും അഭിരാമി വ്യക്തമാക്കി. ഇപ്പോള്‍ കേസ് കോടതിയിലായതിനാലും ഇയാള്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചത് നിയമപരമായ കുറ്റമായതിനാലും പുതിയ കേസ് ഫയല്‍ ചെയ്തിരിക്കുകയാണെന്ന് അഭിരാമി പറഞ്ഞു

