India

മകനെ കാണാനില്ലെന്ന് അമ്മയുടെ പോസ്റ്റ്; മണിക്കൂറുകള്‍ക്കകം ഇന്ത്യന്‍ വിദ്യാര്‍ഥി അമേരിക്കയില്‍ മരിച്ചനിലയില്‍

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍. മകനെ കാണാനില്ലെന്ന് അമ്മ പരാതി നല്‍കി മണിക്കൂറുകള്‍ക്കകമാണ് നീല്‍ ആചാര്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പര്‍ഡ്യൂ സര്‍വകലാശാല വിദ്യാര്‍ഥിയാണ് മരിച്ച നീല്‍ ആചാര്യ. ഞായറാഴ്ച രാവിലെ 11:30 ഓടെ ഒരു മൃതദേഹം കണ്ടെത്തിയതായി പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പര്‍ഡ്യൂ കാമ്പസില്‍ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പര്‍ഡ്യൂ സര്‍വകലാശാലയിലെ ജോണ്‍ മാര്‍ട്ടിന്‍സണ്‍ ഓണേഴ്‌സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഡാറ്റാ സയന്‍സിലും പഠനം നടത്തുന്ന നീല്‍ ആചാര്യയാണ് മരിച്ചതെന്ന് പീന്നീട് തിരിച്ചറിയുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top