Kerala

അമേരിക്കയിൽ വാഹനാപകടം, ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം

വാഷിങ്ടൺ: യു.എസിൽ ഉണ്ടായ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിക്ക് ദാരുണാന്ത്യം. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് വാജിദ്(28) ആണ് മരിച്ചത്.

മസാചുസെറ്റ്സിൽ ജനുവരി 28-നുണ്ടായ വാഹനാപകടത്തിലാണ് യുവാവ് മരിച്ചത്. വാഹനം നിർത്താനാനുള്ള സ്റ്റോപ്പ് സിഗ്നൽ ശ്രദ്ധിക്കാതിരുന്നതാണ് അപകടമുണ്ടാകാനുള്ള കാരണം.

വാജിദ് സഞ്ചരിച്ച വാഹനം ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. യു.എസിലെ എൻ.ആർ​.ഐ മൈനോറിറ്റി കോൺഗ്രസ് കമ്മിറ്റി അംഗമാണ് വാജിദ്. ഷിക്കാഗോയിൽനിന്നാണ് വാജിദ് മാസ്റ്റർ ബിരുദം നേടിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top