Kerala

ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന്‌ ലഭിച്ചത് എട്ടിന്റെ പണി

അധോലോക കുറ്റവാളി ദാവൂദിനെ പ്രകീർത്തിക്കുന്നുവെന്ന് ആരോപിക്കപ്പെട്ട സ്റ്റിക്കർ പതിച്ച ടൂറിസ്റ്റ് ബസ് കർണാടക പോലീസ് കസ്റ്റഡിയിലെടുത്തു. ‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ സ്റ്റിക്കറാണ് ബസിൽ പതിച്ചിരുന്നത്.

കേരളത്തിൽനിന്ന് കോളജ് വിദ്യാർഥികളുമായി ചിക്കമഗളൂരുവിലേക്ക് വിനോദയാത്രയ്ക്കെത്തിയ സ്വകാര്യ ബസിനെതിരെയാണ് നടപടി. സ്റ്റിക്കറിലെ പരാമർശം അധോലോക കുറ്റവാളിയെ മഹത്വവത്കരിക്കുന്നതാണെന്ന് ആരോപിച്ച് പ്രദേശത്തെ ഹിന്ദുത്വ സംഘടനാ പ്രവർത്തകർ രംഗത്തെത്തുകയായിരുന്നു.

ഇതോടെ ബസ് ജീവനക്കാരും സംഘടനാ നേതാക്കളും തമ്മിൽ വാക്കേറ്റമുണ്ടായി. സംഭവത്തെത്തുടർന്ന് സ്ഥലത്തെത്തിയ പോലീസ് ബസ് കസ്റ്റഡിയിലെടുത്തു. പിന്നീട് സ്റ്റിക്കറിലെ എഴുത്ത് മറച്ചുനീക്കിയശേഷം താക്കീത് നൽകി ബസ് വിട്ടയച്ചു.

ഇതാദ്യമായല്ല സമാനമായ വിവാദം ഉണ്ടാകുന്നത്. മാസങ്ങൾക്കുമുൻപ് തമിഴ്നാട്ടിൽനിന്നെത്തിയ ‘ദാവൂദ്’ എന്ന പേരുള്ള ബസിന്റെ ജീവനക്കാരുമായും സമാന വിഷയത്തിൽ തർക്കമുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top