തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാൻ പൊലീസ് സ്റ്റേഷനിൽ കുഴഞ്ഞുവീണു. പാങ്ങോട് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണ് അഫാൻ കുഴഞ്ഞുവീണത്. പ്രതിയെ കല്ലറയിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി.

ആത്മഹത്യശ്രമമാണോയെന്ന് ആദ്യം സംശയിച്ചിരുന്നു. അഫാൻ രാത്രി ഉറങ്ങിയിരുന്നില്ല. രക്തസമ്മർദത്തിലുണ്ടായ വ്യതിയാനം മൂലമാണ് പ്രതി കുഴഞ്ഞുവീണതെന്നാണ് ഡോക്ടർമാർ പറയുന്നത്. മുത്തശ്ശിയായ സൽമാ ബീവിയെ കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി ഇന്ന് കൊല നടന്ന പാങ്ങോട്ടെ വീട്ടിലെത്തിക്കാനിരിക്കെയാണ് സംഭവം.

