മലപ്പുറം: സഭാ മേലധ്യക്ഷന്മാരെ സന്ദര്‍ശിച്ച് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍പ്രകാശ്.

സിറോമലബാര്‍ സഭ മാനന്തവാടി രൂപതാ ബിഷപ്പ് മാര്‍ ജോസ് പൊരുന്നേടം, മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതാ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ്, യാക്കോബായ മലബാര്‍ ഭദ്രാസന മെത്രൊപ്പൊലീത്ത ഗീവര്‍ഗീസ് മാര്‍ സ്‌തേഫാനോസ് എന്നിവരുമായാണ് അടൂര്‍ പ്രകാശ് കൂടിക്കാഴ്ച നടത്തിയത്.

മാനന്തവാടി, ബത്തേരി രൂപതകള്‍ക്കും യാക്കോബായ മലബാര്‍ ഭദ്രാസനത്തിനും കീഴിലാണ് നിലമ്പൂരിലെ വിവിധ ഇടവകകള്‍.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ കൂടിക്കാഴ്ച നിര്‍ണ്ണായകമാവും.

