Kerala

മേയർ ആര്യയ്ക്കുണ്ടായ സമാന അനുഭവം തനിക്കും ഉണ്ടായി; പരാതിയുമായി നടി റോഷ്‌ന ആർ റോയ്

തിരുവനന്തപുരം: തലസ്ഥാനത്തെ മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവർ യദുവും തമ്മിലുണ്ടായ തർക്കം ചർച്ചയാകുന്നതിനിടെ ഇതേ ഡ്രാവർക്ക് എതിരെ സമാനമായ പരാതിയുമായി നടി റോഷ്‌ന ആൻ റോയ്. മേയർ ആര്യ രാജേന്ദ്രൻ നേരിട്ടതിന് സമാനമായ അനുഭവം മാസങ്ങൾക്ക് മുമ്പേ ഇതേ ഡ്രൈവറിൽനിന്ന് തനിക്കും നേരിടേണ്ടി വന്നിട്ടുണ്ടെന്ന് റോഷ്‌ന ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി.

അന്ന് താൻ എടുത്ത കെഎസ്ആർടിസി ബസിന്റെ ഫോട്ടോ സഹിതമാണ് റോഷ്‌ന ഫേസ്ബുക്കിൽ തന്റെ ദുരനുഭവം പങ്കിട്ടിരിക്കുന്നത്.താനും സഹോദരനും വയനാട്ടിൽ നിന്നും എറണാകുളത്തേക്ക് കാറിൽ സഞ്ചരിക്കുമ്പോഴാണ് ഡ്രൈവർ യദുവിൽ നിന്ന് മോശം അനുഭവം ഉണ്ടായതെന്ന് നടി പറയുന്നു. അന്ന് കെഎസ്ആർടിസി ബസിൽ നിന്നും ഇറങ്ങി വന്ന് യദു മോശം ആംഗ്യം കാണിക്കുകയും അശ്ലീലം പറയുകയും ചെയ്‌തെന്നും റോഷ്‌ന പറയുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top