Entertainment

വിവാഹശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് നടി പൂർണിമ ഇന്ദ്രജിത്ത്

വിവാഹത്തിന് ശേഷം സിനിമകളിൽ നിന്നും ഇടവേള എടുത്തതിന് പിന്നിലെ കാരണം തുറന്നുപറഞ്ഞ് നടി പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമായ താരം പ്രാണ എന്ന ക്ലോത്തിംഗ് ബ്രാൻഡിന്റെ ഉടമസ്ഥയും ടിവി അവതാരികയുമൊക്കെയായി തിരക്കിലാണ്. വിവാഹശേഷം തന്നെ തേടി അവസരങ്ങൾ വന്നിരുന്നില്ലെന്ന് താരം പറയുന്നു. വിവാഹം കഴിഞ്ഞതു കൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്തയുള്ളതുകൊണ്ടാണ് തന്നെ ആരും സിനിമയിലേക്ക് വിളിക്കാതിരുന്നത് എന്നാണ് പൂർണിമ പറയുന്നത്. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

പൂർണിമയുടെ വാക്കുകൾ ഇങ്ങനെ

പതിനെട്ട് വർഷം മുമ്പ് ഞാൻ വിവാഹിതയായപ്പോൾ സിനിമയിൽ നിന്നുള്ള അവസരങ്ങൾ ലഭിക്കാതെയായി. വിവാഹിതയായതുകൊണ്ട് ഇനി ആ കുട്ടി അഭിനയിക്കില്ലായിരിക്കാം എന്ന ചിന്ത സിനിമാക്കാരിൽ വന്നു. വിവാഹത്തോടെ സ്ത്രീകൾ അഭിനയം നിർത്തും അതുകൊണ്ട് ചോദിക്കേണ്ട കാര്യമില്ലെന്ന ചിന്തയായിരുന്നു സിനിമാമേഖലയിലുള്ളവർക്ക്. വിവാഹശേഷം അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും അവസരം ചോദിക്കാൻ പേടിയായിരുന്നു. ബോൾഡ് സ്റ്റെപ്പ് എടുക്കാനും കഴിഞ്ഞില്ല. പ്രണയ വിവാഹമായതുകൊണ്ട് തന്നെ ആ സ്റ്റേജ് ഞങ്ങൾ എൻജോയ് ചെയ്യുകയുമായിരുന്നു.

കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ ഉള്ളിലെ ക്രീയേറ്റീവ് എനർജിയെ തൃപ്തിപ്പെടുത്തേണ്ട സ്ഥിതിയായി. കാരണം നാല് വയസ് മുതൽ ഡാൻസും മറ്റുമായി സ്റ്റേജിൽ വളർന്ന കുട്ടിയാണ് ഞാൻ. പിന്നീട് ടെലിവിഷനിൽ ആക്ടീവായി. പക്ഷെ അതൊന്നുമായിരുന്നില്ല എനിക്ക് വേണ്ടത്. എനിക്ക് അത് മനസിലായി. ഞാൻ ഇക്കാര്യം ഇന്ദ്രനോട് പറഞ്ഞപ്പോൾ നിനക്ക് ചെയ്യേണ്ടത് നീ ആലോചിക്കാൻ ഇന്ദ്രൻ പറഞ്ഞു.

ഫാഷൻ ഡിസൈനിങ് പഠിക്കാൻ എനിക്ക് നാളുകളായി ആഗ്രഹമുണ്ടായിരുന്നു. പക്ഷെ വിവാഹത്തിന് മുമ്പ് അത് സാധിച്ചില്ല. മാത്രമല്ല എന്റെ വസ്ത്രധാരണവും മറ്റും കണ്ട് പലരും അത് പ്രശംസിച്ച് സംസാരിക്കാൻ തുടങ്ങി. അതോടെ ഞാൻ റിയലൈസ് ചെയ്തു ഫാഷൻ ഡിസൈനിങിൽ എന്തെങ്കിലും ചെയ്യാമെന്ന്. പ്രാർത്ഥന പിറന്നശേഷം അവൾക്ക് വസ്ത്രം വാങ്ങാനായി പോയാൽ ഒന്നിലും എനിക്ക് തൃപിതിയുണ്ടാകുമായിരുന്നില്ല.

പറന്ന് നിൽക്കുന്ന ഒട്ടും കംഫർട്ട് അല്ലാത്ത ബട്ടർഫ്‌ലൈ വസ്ത്രങ്ങൾ ആയിരുന്നു ഏറെയും. അതോടെ ക്ലോത്തിങ് ലൈൻ തുടങ്ങണമെന്ന ചിന്തയായി. ഇന്ദ്രനും പിന്തുണച്ചു. അങ്ങനെ നക്ഷത്ര കൂടി പിറന്നശേഷം പ്രാണ ആരംഭിക്കാമെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു.’ പൂർണിമ പററഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top